വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുടെ പ്രതിരോധവും നിർമ്മാർജ്ജനവും സാധ്യമാണ്. ഇതിന് ബോധവത്കരണവും സാമൂഹികമായ മാറ്റവും അനിവാര്യമാണ്. കേവലം ഒരു ദിവസത്തെ ദിനാചരണത്തിലൊതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യ പ്രവർത്തകനാകണം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിലേക്ക് സേവനങ്ങൾ എത്തിക്കണം എന്നും എംഎൽഎ പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ. പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ചു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. ഹരികുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ ടി.ബി ഓഫീസർ ഡോ രഞ്ജി രാജൻ, സംസ്ഥാന എയിഡ്സ് നിയന്ത്രണ സമിതി ഡെപ്യൂട്ടി ഡയറക്ടർ ബാല മഞ്ചു തുടങ്ങിയവർ സംസാരിച്ചു. ബോധവത്ക്കരണ സെമിനാർ മെഡിക്കൽ കോളേജ് അഡിഷണൽ പ്രൊഫസർ ഡോ. എസ്. ശ്രീജയ നയിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയിലും വാക്സി നേഷനിലും 100 ലധികം പേർ പങ്കെടുത്തു. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കായാണ് പരിശോധനയും വാക്സിനേഷനും നടത്തിയത്.
