പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ സജിത്ത് ബാബു ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് സിഇഒ അൻവർ സാദത്ത് കെ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ദിനംപ്രതി നേരിട്ടും, ഇ-മെയിൽ വഴിയും, മറ്റ് മാധ്യമങ്ങളിലൂടെയും നൂറുകണക്കിന് പരാതികളും (Petitions) നിവേദനങ്ങളുമാണ് ലഭിക്കുന്നത്. ഇവ കൃത്യമായി വേർതിരിക്കുക, ലഭിച്ചതായി രസീത് (അക്നോളജ്മെന്റ്) നൽകുക, ബന്ധപ്പെട്ട വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ തുടർനടപടികൾക്കായി അയക്കുക, ഓരോ ഫയലിന്റെയും ഇപ്പോഴത്തെ അവസ്ഥ (Status) ട്രാക്ക് ചെയ്യുക എന്നിവ മന്ത്രിയുടെ ഓഫീസ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതും സമയമെടുക്കുന്നതുമായ കാര്യമാണ്. ഈ വെല്ലുവിളികൾക്ക് പരിഹാരമായി കൈറ്റ് വികസിപ്പിച്ചെടുത്ത വളരെ കാര്യക്ഷമവും ലളിതവുമായ ഒരു സമ്പൂർണ്ണ ഡിജിറ്റൽ പരിഹാരമാണ് ‘Eduflame’ എന്ന ഓൺലൈൻ പെറ്റീഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ.
പ്രധാന സവിശേഷതകൾ
