അദ്യ ഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നഗരത്തില്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്.ടി.ഒ, പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ ചുതമലപ്പെടുത്തി.
അനധികൃത പാര്‍ക്കിംഗുകള്‍, കയ്യേറ്റങ്ങള്‍ മറ്റു നിയമ ലംഘനങ്ങള്‍, ബസ് സ്റ്റോപ്പുകളിലെ ക്രമീകരണങ്ങള്‍, ഓട്ടോ സ്റ്റാന്‍ഡുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമിതി പഠനം നടത്തും.
ജൂണ്‍ 13നുള്ളില്‍ ഈ സമിതി സമര്‍പ്പിക്കുന്ന കരട് റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
കോട്ടയം : കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കും.