*കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപ
*സാമ്പത്തികപുനഃസംഘടനയ്ക്ക് സർക്കാർ നീക്കം
സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം (വൈറ്റ് പേപ്പർ) തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ രേഖയോ കുറ്റാന്വേഷണ റിപ്പോർട്ടോ അല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം, ചെലവുകൾ, കടബാധ്യതകൾ, ഭാവിയിൽ നേരിടേണ്ടിവരാവുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചിത്രം ജനങ്ങൾക്ക് മുന്നിൽ വെക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

*കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപ