**ഡാം മാനേജ്മെന്റിനും ഫ്ലഡ് മാപ്പിങ്ങിനുമായി എ ഐ അധിഷ്ഠിത സംവിധാനം
സംസ്ഥാനത്തെ മഴക്കെടുതിയും പ്രളയവും നേരിടുന്നതിനും ദുരിതബാധിതർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയാതായി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വർധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ്, ഫ്ലഡ് മാപ്പിങ് സംവിധാനവും ഉൾപ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയും ദുരന്ത രക്ഷാപ്രവർത്തന പരിശീലകനുമായ ആർ. രാജേഷിന് സംസ്ഥാന ബഹുമതി നൽകാനും, അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് സർക്കാർ നിർമിച്ച് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
