കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476-2623597, 8547005083), മറ്റക്കര (0481-2542022, 8547005081), പൈനാവ് (0486-2232246, 8547005084), കല്ലേറ്റുംകര (0480-2720746, 8547005080), കുഴൽമന്നം (04922-272900, 8547005086), വടകര (0496-2524920, 8547005079), കല്ല്യാശ്ശേരി (0497-2780287, 8547005082) എന്നീ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിലെ (04822-271737, 9447460142) ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ഡിപ്ലോമ പഠനത്തിന് താല്പര്യമുള്ള എസ്.എസ്.എൽ.സി/ പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്നിക് കോളേജുകളിൽ നേരിട്ട് എത്തിയോ ഫോൺ വഴി ബന്ധപ്പെട്ടോ, 8547005000 ഫോൺ നമ്പറിലോ കോഴ്സ് സംബന്ധമായ സംശയങ്ങൾ അന്വേഷിക്കാം. 2026-27 അദ്ധ്യയന വർഷത്തിലെ, വിവിധ ഡിപ്ലോമാ ബ്രാഞ്ചുകളിലേയ്ക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അതത് കോളേജുകളുമായി ബന്ധപ്പെടണം.
