സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരുകയാണെന്നും വ്യക്തമാക്കി. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ അറിയാനും സാധിക്കും.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ ഈ ചടങ്ങിൽ ആദരിക്കുകയാണ്.
