വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു, വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ, ഭരണ വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, സോഷ്യൽ ഫോറസ്ട്രി വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, വനം വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം ഡി രാജു ഫ്രാൻസിസ്, ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ബൈജു കൃഷ്ണൻ, പിആർഒ സിനി കെ. തോമസ്, എസിഎഫ് പ്രഭു പി.എം. തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ കണ്ടു വരുന്ന സസ്യ ജീവജാലങ്ങളെയും പ്രകൃതിയെയും കോർത്തിണക്കുന്ന ലോഗോ ജെൻ സി കളർ തീമിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഫിഫ വേൾഡ് കപ്പ്, ഖത്തർ മ്യൂസിയം പ്രോജക്ടുകളിലൂടെ പ്രശസ്തനായ, ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി ഡിസൈനർ അഭിലാഷ് ചാക്കോയാണ് കൺസപ്റ്റും ലോഗോയും ഡിസൈൻ ചെയ്തത്.
