ഭാരത് മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഐറ്റിപിഒ ഡയറക്ടർ ജാവേദ് അഷ്റഫിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഐപിആർഡി അഡിഷണൽ ഡയറക്ടർ കെ.പി.സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി, അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
ഏറെ ജനശ്രദ്ധയാകർഷിച്ച കൊമ്പനാനയുടെ ചലിക്കുന്ന മാതൃക കേരള പവലിയന്റെ പ്രധാന സവിശേഷതയായിരുന്നു. ഇതിനു പുറമേ കേരളത്തിന്റെ തനത് വിഭവങ്ങളും കൈത്തറി, കരകൗശല ഉത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും പ്രദർശിപ്പിച്ച സ്റ്റാളുകളും പവലിയനിലേക്ക് ആളുകളെ ആകർഷിച്ചു.
കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകളും സന്ദർശകരുടെ പ്രധാന ആകർഷണമായി. കേരളത്തിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും ആസ്വദിക്കാൻ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
