നേരത്തെ പരിശീലനം നേടിയ ഫീല്‍ഡ് ട്രെയിനര്‍മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍-16 ഫീല്‍ഡ് ട്രെയിനര്‍മാര്‍-66, സൂപ്പര്‍വൈസര്‍മാര്‍-595, എന്യുമറേറ്റര്മാര്- 3466 എന്നിങ്ങനെയാണ് ജില്ലയില്‍ സെന്‍സസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം. റിസര്‍വ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.
സെന്‍സസില്‍ നല്‍കേണ്ട വിവരങ്ങള്‍ കുടുംബങ്ങള്‍ സ്വന്തമായി നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന നടപടിയാണ് സെല്‍ഫ് എന്യുമറേഷന്. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ജൂണ്‍ 16 മുതല്‍ 30 വരെ ഇതിന് സൗകര്യമുണ്ട്.
സെന്‍സസ് നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനും എന്യുമറേറ്റര്മാരുടെ ജോലി ലഘൂകരിക്കുന്നതിനും വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കുന്നതിനും സെല്‍ഫ് എന്യുമേറഷന് സഹായകമാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്കാന് കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും.
സെന്‍സസ് -2027ന്റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി. വിവര ശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സൂപ്പര്‍ വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ജൂണ്‍ 4ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.