സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കവി കെ.ജി.എസ്. അധ്യക്ഷനും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെംബർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാരജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പുരസ്കാരം പിന്നീട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വരുംതലമുറയുടെ കൂടി എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗ്ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറി. നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുമ്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി.
ജൂറിയുടെ പ്രധാന നിരീക്ഷണങ്ങൾ:
