ക്രിസ്മസിന് സ്പെഷ്യൽ പച്ചരി
വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി.
ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്പെഷ്യൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്പെഷ്യൽ അരി നൽകുന്നതിനായി എഫ്സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്പെഷ്യൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും.
ക്രിസ്മസ്-പുതുവൽസര കാലത്ത് സ്പെഷ്യൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും.
